പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി, പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു

Published : Oct 16, 2025, 08:55 AM IST
Puthiyangadi Fire Accident

Synopsis

കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശിയായ ജിതേന്ദ്ര ബഹ്റയാണ് ഒടുവിൽ മരിച്ചത്. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരണത്തിന് കീഴടങ്ങി.

കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം.

ഒക്ടോബർ 9 ന് ആണ് സംഭവം. തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി