കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദം; എതിർപ്പുമായി എസ്എഫ്ഐയും; യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ തളളി സംഘടന

By Web TeamFirst Published Sep 10, 2021, 2:09 PM IST
Highlights

സിലബസ് പിൻവലിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് പറഞ്ഞ എസ്എഫ്ഐ നേതൃത്വം കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാന്റെ നിലപാടിനെ തള്ളിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നഹാസിന്റെ പ്രസ്താവന പരിശോധിക്കുമെന്നും സച്ചിൻദേവ് പറഞ്ഞു. എസ്എഫ്ഐ ജില്ലാ ഭാരവാഹിയായ സർവ്വകലാശാല യൂണിയൻ ചെയർമാൻ സിലബസിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ നടപടിയിൽ 
എതിർപ്പുമായി എസ് എഫ് ഐയും രം​ഗത്തെത്തി. ആർഎസ്എസ് പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. 

സിലബസ് പിൻവലിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് പറഞ്ഞ എസ്എഫ്ഐ നേതൃത്വം കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാന്റെ നിലപാടിനെ തള്ളിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നഹാസിന്റെ പ്രസ്താവന പരിശോധിക്കുമെന്നും സച്ചിൻദേവ് പറഞ്ഞു. എസ്എഫ്ഐ ജില്ലാ ഭാരവാഹിയായ സർവ്വകലാശാല യൂണിയൻ ചെയർമാൻ സിലബസിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. സിലബസ് പിൻവലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് യൂണിവേഴ്സിറ്റി യൂണിയൻ പറയുന്നത്. സമരം ചെയ്യുന്ന എ ഐ എസ് എഫിനെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും യൂണിയൻ ചെയർമാൻ വ്യക്തമാക്കിയിരുന്നു. 

സിലബസിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ നിലവിൽ പ്രതിഷേധത്തിലാണ്. യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയെ വഴിയിൽ തടഞ്ഞിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
                            

click me!