കണ്ണൂരിൽ യുവതിയുടെ മരണം; വിശദ അന്വേഷണം തുടങ്ങി പൊലീസ്, 40 ലക്ഷം നഷ്ടമായതിൽ അന്വേഷണം

Published : Oct 15, 2026, 11:31 AM ISTUpdated : Oct 15, 2026, 12:42 PM IST
Kannur Death

Synopsis

മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എരമം സ്വദേശി മേഘയാണ് എലിവിഷം കഴിച്ച് മരിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു.

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്. എരമം സ്വദേശി മേഘ വിഷം കഴിച്ച് മരിച്ചത് വലിയ തുക നഷ്ടമായതിനാൽ എന്ന് നിഗമനം. വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു. ഈ പണ എങ്ങനെ നഷ്ടമായി എന്നതിൽ അവ്യക്തത തുടരുകയാണ്. വീട് വാങ്ങാൻ ഈ പണം എടുക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഈ പണം മേഘ ചെലവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പണം എവിടെപ്പോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്.

40 ലക്ഷം രൂപ നഷ്‌ടമായതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഈ പണം എങ്ങനെ നഷ്‌ടമായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മേലയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും. വിദേശത്തായിരുന്ന ഭർത്താവ് ബിനീഷ് പല തവണയായി മേഘക്ക് പണം അയച്ച് നൽകിയിരുന്നു. ഒപ്പം പഴയ സമ്പാദ്യവും ചേർത്ത് 40 ലക്ഷം രൂപ മേഘയുടെ കൈവശം ഉണ്ടെന്നാണ് ബിനീഷ് കരുതിയത്. പുതിയ വീട് വാങ്ങാൻ ഈ പണം എടുക്കാമെന്ന് ഭർത്താവ് പറഞ്ഞപ്പോഴാണ്, ആ തുക ചെലവായി പോയെന്ന് മേഘ പറയുന്നത്. എങ്ങനെ ചെലവായെന്ന് പറഞ്ഞതുമില്ല. ഇതിന് പിന്നാലെ ഈ മാസം എട്ടാം തീയതി മേഘ എലിവിഷം കഴിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് യുവതി മരിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പിണറായി വിജയന്‍, നീക്കം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീല്‍ തള്ളിയതോടെ
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല, പൊലീസ് തെളിവെടുപ്പ്