തെരഞ്ഞെടുപ്പ് കോഴയാരോപണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jun 7, 2021, 6:26 AM IST
Highlights

പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ പണം നൽകുന്നതിന് മുമ്പ് ബിജെപി നേതാക്കൾ തടങ്കലിൽ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്


കാസ‌ർകോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴയാരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പൊലീസ് നൽകിയ അപേക്ഷ ഇന്ന് കാസർകോട് കോടതി പരിഗണിക്കും. പരാതിക്കാരനായ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശൻ കോടതിയിലെത്തി മൊഴി നൽകും. പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരക്ക് ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്നാണ് പരാതി. 

പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ പണം നൽകുന്നതിന് മുമ്പ് ബിജെപി നേതാക്കൾ തടങ്കലിൽ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്. കേസെടുക്കാൻ കോടതി അനുമതി ആവശ്യമില്ലാത്ത വകുപ്പുകൾ ചുമത്താൻ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിനാകും. പ്രാഥമിക അന്വേഷണം തുടങ്ങിയതിനാൽ തുടർനടപടിക്ക് റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി അനുമതി തേടണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!