കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷ് വധശ്രമക്കേസ്; 4 എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ട് കോടതി

Published : Mar 26, 2025, 04:30 PM IST
കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷ് വധശ്രമക്കേസ്; 4 എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ട് കോടതി

Synopsis

2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ബൈക്കിന് പിന്നിൽ ഇടിക്കുകയും വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്.

കാസര്‍കോട്: കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതികളായിരുന്ന നാല് പേരെയും കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എസ്ഡിപിഐ പ്രവർത്തകരായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ്, ഹമീദ്, സാബിർ, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്. 2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ബൈക്കിന് പിന്നിൽ ഇടിക്കുകയും വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. തളങ്കരയിലെ സൈനുൽ ആബിദ് കൊലക്കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായിരുന്ന ജ്യോതിഷിനെ പിന്നീട് 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

12 കേസുകളിൽ ഒന്നാം പ്രതി; 24 വർഷമായി ഒളിവിൽ, ഇളംകുളം സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ പ്രതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം