കയ്യാങ്കളി കേസ് പൊലീസിന് വിട്ടത് മാണിയുടെ സമ്മതത്തോടെ, ശാന്തി കൊടുക്കാത്തത് എൽഡിഎഫ്: പിടി തോമസ്

By Web TeamFirst Published Jul 30, 2021, 5:30 PM IST
Highlights

കെഎം മാണിക്ക് ശാന്തി കൊടുക്കാത്തത് എൽഡിഎഫ് ആണെന്ന് പിടി തോമസ്.  ജോസ് കെ. മാണി ഇടതു മുന്നണിയിൽ പോയപ്പോഴാണ് അദ്ദേഹത്തിന് ശാന്തി കിട്ടാതായത്.  

കൊച്ചി: കെഎം മാണിക്ക് ശാന്തി കൊടുക്കാത്തത് എൽഡിഎഫ് ആണെന്ന് പിടി തോമസ്.  ജോസ് കെ. മാണി ഇടതു മുന്നണിയിൽ പോയപ്പോഴാണ് അദ്ദേഹത്തിന് ശാന്തി കിട്ടാതായത്.  നിയമസഭയിലെ കയ്യാങ്കളി കേസ് പൊലീസിന് വിട്ടത് മാണിയുടെ സമ്മതത്തോടെ. ഏത് നിലപാടിനെയാണ് മാണി ഗ്രൂപ്പ് പിന്തുണക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാണിയെ അന്ന് വിഎസും കോടിയേരിയും ഉൾപ്പെടെ അന്ന് അപമാനിച്ചു.  നോട്ടെണ്ണൽ യന്ത്രമുണ്ടെന്ന് പറഞ്ഞ് നടന്നത് സിപിഎം നേതാക്കളാണ്.  ജോസ് കെ. മാണി പ്രതികരിച്ചാൽ സ്വന്തം പിതാവിനെ തള്ളിപ്പറയണം.  അതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നും പിടി തോമസ് കൂട്ടിച്ചേർത്തു.

നിയമസഭാ കയ്യാങ്കളിക്കേസിൽ ഇടത് സർക്കാറിന് തിരിച്ചടിയേറ്റതിന് പിന്നാലെ കേരള കോൺഗ്രസിനെതിരെ കൂടുതൽ പരിഹാസവും വിമ‍ർശനവും ഉന്നയിച്ച്  യുഡിഎഫ് രംഗത്തെത്തിയിരുന്നു. കേരള കോൺഗ്രസിനോടുള്ള ഇടത് ബന്ധം ധൃതരാഷ്ട്രാലിഗനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. 

മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച ഇടതിനൊപ്പം തുടരാൻ കേരള കോൺഗ്രസിന് നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ചോദിച്ചിരുന്നു. എന്നാൽ ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും മാണിക്ക് സ്വസ്ഥത നൽകാത്തത് യുഡിഎഫാണെന്നായിരുന്നു കേരള കോൺഗ്രസിൻറെ മറുപടി.  ർക്കാറിന് സുപ്രീംകോടതിയിൽ നിന്നും കിട്ടിയ കനത്ത അടിയുടെ പരിക്ക് കേരള കോൺഗ്രസിനും ഏല്പിച്ചുള്ള രാഷ്ട്രീയനീക്കങ്ങളിലാണ് യുഡിഎഫ്. 

click me!