കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി; 37 സീറ്റുകളിൽ പ്രഖ്യാപനം; നേമത്ത് കെഎസ് ശബരീനാഥൻ സ്ഥാനാർത്ഥി

Published : Mar 19, 2026, 10:09 PM ISTUpdated : Mar 19, 2026, 10:15 PM IST
congress flag

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക എഐസിസി പുറത്തിറക്കി. വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാർത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ എന്നിവരുടെ പേരുകളാണ് പുതിയ പട്ടികയെ ശ്രദ്ധേയമാക്കുന്നത്.

സ്ഥാനാർത്ഥികളും മണ്ഡലങ്ങളും

  1. ഉദുമ: കെ. നീലകണ്ഠൻ
  2. തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
  3. കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി
  4. കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
  5. മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
  6. പട്ടാമ്പി: ടി.പി. ഷാജി
  7. ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
  8. കുന്നംകുളം: അജയ് മോഹൻ
  9. വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
  10. പെരുമ്പാവൂർ: മനോജ് മൂത്തേടൻ
  11. വൈപ്പിൻ: ടോണി ചമ്മണി
  12. കൊച്ചി: മുഹമ്മദ് ഷിയാസ്
  13. തൃപ്പൂണിത്തുറ: ദീപക് ജോയ്
  14. ദേവികുളം (SC): എഫ്. രാജ
  15. ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
  16. ഇടുക്കി: റോയ് കെ. പൗലോസ്
  17. പീരുമേട്: അഡ്വ. സിറിയക് തോമസ്
  18. ഏറ്റുമാനൂർ: നാട്ടകം സുരേഷ്
  19. കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
  20. പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
  21. ആലപ്പുഴ: എ.ഡി. തോമസ്
  22. കായംകുളം: എം. ലിജു
  23. ചെങ്ങന്നൂർ: എബി കുര്യാക്കോസ്
  24. റാന്നി: പഴകുളം മധു
  25. ആറന്മുള: അബിൻ വർക്കി
  26. കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
  27. അടൂർ (SC): അഡ്വ. ശാന്തകുമാർ
  28. ചടയമംഗലം: എം.എം. നസീർ
  29. വർക്കല: വർക്കല കഹാർ
  30. നെടുമങ്ങാട്: മീനങ്കൽ കുമാർ
  31. വാമനപുരം: സുധീർഷാ പാലോട്
  32. കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
  33. നേമം: കെ.എസ്. ശബരീനാഥൻ
  34. അരുവിക്കര: വി.എസ്. ശിവകുമാർ
  35. പാറശ്ശാല: നെയ്യാറ്റിൻകര സനൽ
  36. കാട്ടാക്കട: എം.ആർ. ബൈജു
  37. നെയ്യാറ്റിൻകര: എൻ. ശക്തൻ

പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയാണ് ഈ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതെന്ന് എഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മണ്ഡലം മാറി മത്സരിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ; താനൂരിൽ നിന്ന് തിരൂരിലേക്ക്, കൊണ്ടോട്ടിയിൽ ഡോ പി ജിജി
ഇനി വരാൻ പോകുന്ന ഭരണം കോണ്‍ഗ്രസിന്‍റേത്, പട്ടിക പുറത്തിറങ്ങിയാലും നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ; നാട്ടിലേക്ക് തിരിച്ചു