സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും. പുതിയ ഭരണം വരട്ടെയെന്ന് ഒരു വിഭാഗം ശക്തമായി പറയുന്നത് കൂടി പരിഗണിച്ചാണ് സർക്കാരിൻ്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നി നിൽക്കാൻ എൽഡിഎഫ് നേതൃത്വം തീരുമാനിച്ചത്.
10:26 AM (IST) Apr 04
പരിഹാരത്തിനു കേരളത്തിൽ എൻഡിഎ സർക്കാർ വരണമെന്നും ശോഭ കരന്ദ്ലജെ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പിആർ ശിവശങ്കറിൻ്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ശോഭ കരന്ദ്ലജെയുടെ വിവാദ പരാമർശം.
10:23 AM (IST) Apr 04
സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കുമെന്നും വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്നും ബിഷപ്പ് റവ. ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ടിടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
09:55 AM (IST) Apr 04
ബിജെപിയുടെ വോട്ട് വാങ്ങാൻ മുരളീധരൻ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി വികെ പ്രശാന്ത്. അതാണ് എതിർസ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപിയെ എതിർത്തുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോവുന്നതെന്നും പ്രശാന്ത്
09:36 AM (IST) Apr 04
മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരെ നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. ആൺമക്കൾ ഇല്ലാത്തതിന്റെ ദേഷ്യത്തിലാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
09:03 AM (IST) Apr 04
പാലക്കാട് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇടപെട്ട് ദേശീയ എസ് സി കമ്മീഷൻ. ശോഭാ സുരേന്ദ്രന്റെ പരാതിയിലാണ് ഇടപെടൽ. കേരള ഡിജിപിയോടും പാലക്കാട് എസ്പിയോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. എട്ടിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
08:41 AM (IST) Apr 04
കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് കാണിച്ച് കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പൊലീസിലും പരാതി നൽകി കോൺഗ്രസ്. എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ അഭിഷേക് സിംഗ്‌വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
08:10 AM (IST) Apr 04
നല്ല ഭൂരിപക്ഷത്തിൽ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. സ്വർണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
07:30 AM (IST) Apr 04
കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. കഴക്കൂട്ടത്ത് വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശരത്ചന്ദ്ര പ്രസാദ്.
06:28 AM (IST) Apr 04
ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി.
05:52 AM (IST) Apr 04
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും
05:44 AM (IST) Apr 04
സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്. സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതൽ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്തായിരിക്കും.