നല്ല ഭൂരിപക്ഷത്തിൽ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. സ്വർണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നല്ല ഭൂരിപക്ഷത്തിൽ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ ഭേദമന്യേ ജനം ഒപ്പം നിൽക്കും. സ്വർണക്കൊള്ള വിവാദം ഏശില്ല. 'പോറ്റിയെ കേറ്റിയെ' എത്ര പാടിയാലും അത് ജനങ്ങളെ സ്വാധീനിക്കില്ല. വ്യക്തിപരമായ ആരോപണം ഏറെ വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ നമസ്തേ കേരളത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. സാധാരണക്കാരുടെ വോട്ടർമാർ തനിക്കൊപ്പം നിൽക്കും. 'പോറ്റിയെ കേറ്റിയെ' പാട്ട് എത്ര പാടിയാലും ഏശില്ല. സ്വർണ്ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. അതിൽ വിഷമമുണ്ട്. കുടുംബവും വേദനിച്ചു. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയിലും കടകംപള്ളി പ്രതികരിച്ചു. ഒപ്പം ഫോട്ടോയെടുക്കാൻ വരുന്ന ആരെയും തടയാറില്ലെന്നായിരുന്നു വിശദീകരണം.