LIVE NOW
Published : Apr 10, 2026, 05:51 AM ISTUpdated : Apr 10, 2026, 09:05 AM IST

Malayalam News Live Updates: കനത്ത പോളിങിൽ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍; ബേപ്പൂരിൽ വമ്പൻ അട്ടിമറിയെന്ന് അൻവര്‍, ആറന്മുളയിൽ വിജയം വള്ളപ്പാടകലെയെന്ന് അബിൻ വര്‍ക്കി

Summary

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വര്‍ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്.1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്

 

09:05 AM (IST) Apr 10

കനത്ത പോളിങിൽ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍; ബേപ്പൂരിൽ വമ്പൻ അട്ടിമറിയെന്ന് അൻവര്‍, ആറന്മുളയിൽ വിജയം വള്ളപ്പാടകലെയെന്ന് അബിൻ വര്‍ക്കി

വോട്ടെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. ബേപ്പൂരിൽ ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അൻവർ പറഞ്ഞു. 20000 വോട്ടിന്‍റെ ഭൂരിപക്ഷം നേടുമെന്നും പിവി അൻവര്‍. ആറന്മുളയിൽ വിജയം വള്ളപ്പാടകലെ ആയിരിക്കുമെന്നും അൾട്രാ കംഫർട്ടബിൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അബിൻ വര്‍ക്കി

Read Full Story

07:41 AM (IST) Apr 10

100 സീറ്റ് ഭംഗിവാക്കല്ല, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്ന് വിഡി സതീശൻ; സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും വെളിപ്പെടുത്തൽ

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചെന്ന് വിഡി സതീശൻ. 100 സീറ്റ് ഭംഗിവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും സതീശൻ വെളിപ്പെടുത്തി.

Read Full Story

07:07 AM (IST) Apr 10

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; അര മണിക്കൂർ പോലും ചർച്ച ചെയ്യാനുള്ള അവസരം മാധ്യമങ്ങൾക്ക് നൽകില്ലെന്ന് പി സി വിഷ്ണുനാഥ്

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പി സി വിഷ്ണുനാഥ്. അര മണിക്കൂർ ചർച്ച ചെയ്യാനുള്ള അവസരം പോലും മാധ്യമങ്ങൾക്ക് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

06:48 AM (IST) Apr 10

സിപിഎം - എസ്ഡിപിഐ- ബിജെപി ഡീൽ ജനം തള്ളി; ഡീൽ ഉണ്ടായത് നേതാക്കൾ തമ്മിൽ മാത്രമാണെന്ന് കെ എം ഷാജി

പല മണ്ഡലങ്ങളിലും ബിജെപിയും എസ്ഡിപിഐയുമായി സിപിഎം ഉണ്ടാക്കിയ ഡീൽ അണികള്‍ നിരാകരിച്ചെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Read Full Story

06:35 AM (IST) Apr 10

ശബരിമല യുവതി പ്രവേശന കേസ്; ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും, എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായില്ല

ശബരിമലക്കേസിൽ മുൻനിശ്ചയിച്ച ദിവസങ്ങളേക്കാൾ ഭരണഘടന ബെഞ്ചിന്‍റെ വാദം നീണ്ടേക്കും. ഇന്നലെ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയായില്ല. ഈ സാഹചര്യത്തിൽ വീണ്ടും വാദം നീണ്ടു പോകാനാണ് സാധ്യത

Read Full Story

06:23 AM (IST) Apr 10

വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു, പിന്നിൽ സിപിഎം എന്ന് ടി പുരുഷോത്തമൻ

കണ്ണൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം.

Read Full Story

06:09 AM (IST) Apr 10

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും, പുതിയ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭ അം​ഗമായി സത്യപ്രതിജ്ഞ ചെയ്യും. പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. പുതിയ മുഖ്യമന്ത്രിയെ 13ന് തീരുമാനിക്കും. ഉപമുഖ്യമന്ത്രി സാമ്രാട് ചൗധരിക്ക് മുൻതൂക്കം.

Read Full Story

05:53 AM (IST) Apr 10

നിയമസഭാ തെരഞ്ഞെടുപ്പ്: ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും; ഭരണത്തുടർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 80ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.

Read Full Story

05:52 AM (IST) Apr 10

സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷ കോടതി പരിഗണിക്കും; കേസിന് പിന്നിൽ ഗൂഢാലോചയുണ്ടെന്ന് വാദം

ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒപ്പം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും പരിഗണിക്കും.

 

Read Full Story

05:52 AM (IST) Apr 10

1987നുശേഷം ഇതാദ്യം! മുന്നണികളുടെ ചങ്കിടിപ്പേറ്റി കനത്ത പോളിങ്, വോട്ടെണ്ണൽ മെയ് നാലിന്; തരംഗമെങ്കിൽ 100 സീറ്റ് ഉറപ്പെന്ന് യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വര്‍ധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്.1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്

 

Read Full Story

More Trending News