LIVE NOW
Published : Mar 19, 2026, 05:34 AM ISTUpdated : Mar 19, 2026, 08:38 AM IST

Malayalam News Live: ആറന്മുളയിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും; കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനം

Summary

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് സൂചന.

 

08:38 AM (IST) Mar 19

ആറന്മുളയിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും; കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനം

ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങിയാണ് തീരുമാനം. കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായി.

Read Full Story

08:36 AM (IST) Mar 19

പെരുമ്പാവൂരിൽ എൽദോസിന് നിരാശ; രണ്ടാംഘട്ട പട്ടികയിൽ സീറ്റില്ല, പകരം മനോജ് മൂത്തേടൻ സ്ഥാനാർഥിയാവും

മനോജ് മൂത്തേടൻ കോൺ​ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പട്ടിക വൈകുന്നതോടെയാണ് ആറു തർക്കമണ്ഡലങ്ങളിലൊന്നായ പെരുമ്പാവൂരിൽ സ്ഥാനാ‍ർഥിയെ തീരുമാനിച്ചത്.

Read Full Story

07:48 AM (IST) Mar 19

പുറ്റുണ്ടത്തറയിലെ വീടുകളില്‍ കളിമണ്‍ ചൂട്ടടുപ്പുകൾ ഒരുങ്ങുന്നു, പരമ്പരാഗത അടുപ്പുകള്‍ക്ക് ആവശ്യക്കാ‌ർ ഏറെ

പാചക വാതക രംഗത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ തോതില്‍ കളിമണ്‍ ചൂട്ടടുപ്പുകളും ഒരുങ്ങുന്നു. മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം പിലാപ്പുള്ളി പുറ്റുണ്ടത്തറയിലെ വിവിധ വീടുകളില്‍ ചൂട്ടുടുപ്പുകളുടെ നിര്‍മാണം സജീവമാകുകയാണ്

Read Full Story

07:44 AM (IST) Mar 19

എല്ലാ കണ്ണുകളും സുധാകരനിലേക്ക്; ആശങ്കയുടെ മുൾമുനയിൽ കോൺ​ഗ്രസ്, കടുത്ത അതൃപ്തിയിൽ അടൂർ പ്രകാശും

സീറ്റില്ലാതെ ദില്ലിയിൽ നിന്ന് മടങ്ങില്ലെന്ന പിടിവാശിയിൽ ഫ്ലാറ്റിൽ തുടരുന്ന കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺ​ഗ്രസും.

Read Full Story

07:15 AM (IST) Mar 19

അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, രണ്ടാംഘട്ട പട്ടിക ഉടൻ

തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും. നേമത്ത് ശബരീനാഥനും, ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും.

Read Full Story

06:50 AM (IST) Mar 19

കണ്ണൂരിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ചു

കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയില്ല.

Read Full Story

06:21 AM (IST) Mar 19

ഇന്ത്യൻ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടക്കാനുള്ള ചർച്ചകൾ സജീവം; എൽപിജി ഉൽപാദനം കൂട്ടി, മരുന്നിന് നന്ദി അറിയിച്ച് ഇറാൻ

രണ്ടു കപ്പലുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടങ്ങിയത്. അതിനിടെ, ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു.

Read Full Story

05:49 AM (IST) Mar 19

ധർമ്മടത്ത് മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ; ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം. ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. മണ്ഡലത്തിൽ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കൺവെൻഷനും മുഖ്യമന്ത്രി പൂർത്തീകരിച്ചിരുന്നു.

Read Full Story

05:47 AM (IST) Mar 19

ഡോ.വന്ദനാദാസ് വധക്കേസ് - പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. നീതിക്കായി വന്ദനാദാസിൻ്റെ മാതാപിതാക്കൾ കാത്തിരിക്കുകയാണ്.‌‌

Read Full Story

05:34 AM (IST) Mar 19

ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; തർക്ക സീറ്റുകളിലടക്കം ധാരണയായെന്ന് വിവരം, എംടി രമേശ് മത്സരിച്ചേക്കില്ല

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് സൂചന.

 

Read Full Story

More Trending News