
കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കവേ വൈകാരികമായി പ്രതികരിച്ച് കെക രമ. ‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി, കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ടിപിക്കും മകനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്. ടിപി ചന്ദ്രശേഖരന്‍റെ ഓര്‍മദിനമാണ് ഇന്ന്. 14 വര്‍ഷം മുൻപ് 2012 മെയ് 4 നാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.
ധര്‍മടത്ത് വോട്ടെണ്ണലിന്‍റെ ആദ്യ ആറ് റൌണ്ടുകളിലും പിണറായി വിജയൻ പിന്നിലായിരുന്നു. തുടര്‍ന്ന് ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴാണ് 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്.
ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam