അട്ടപ്പാടിയിൽ പുതിയ താലൂക്ക്, പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗ തീരുമാനം

By Web TeamFirst Published Feb 17, 2021, 3:49 PM IST
Highlights

പുതുശേരി മദ്യ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകാനും കൊവിഡ് കാലത്ത് ടാക്സികൾക്ക് 15 വർഷത്തെ ടാക്സ് ഇളവ് നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: അട്ടപ്പാടിയിൽ പുതിയ താലൂക്ക് സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഇവിടെ ആവശ്യത്തിന് തസ്തികകളും സൃഷ്ടിക്കും. ലൈഫ് പദ്ധതിക്കായി 1500 കോടി ഹഡ്കോയിൽ നിന്നും വായ്പ എടുക്കും. ലൈഫ് ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി.

പ്രതിഷേധങ്ങൾ ഫലം കാണുന്നോ? കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിർത്തിവച്ച് സർക്കാർ.

പുതുശേരി മദ്യ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്ക് 5 ലക്ഷം വീതം ധനസഹായം നൽകും.  കൊവിഡ് കാലത്ത് ടാക്സികൾക്ക് 15 വർഷത്തെ ടാക്സ് ഇളവ് നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പുറമെയാണ് ഈ തീരുമാനങ്ങൾ. വിവിധ വകുപ്പുകളിൽ പരമാവധി തസ്തികകൾ സൃഷ്ടിക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. 35 ഹയർ സെക്കൻഡറി സ്കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കൽ കോളേജിൽ - 772, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ - 1200, ആയുഷ്  വകുപ്പിൽ- 300, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ - 728 എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിലെ തസ്തിക സൃഷ്ടിക്കൽ. മണ്ണ് സംരക്ഷണ വകുപ്പിൽ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. 

 

click me!