'ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്ത്; കേരളത്തില്‍ നിലംതൊടില്ലെന്നും മുഖ്യമന്ത്രി

Published : Oct 08, 2023, 10:45 AM ISTUpdated : Oct 08, 2023, 11:15 AM IST
'ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്ത്; കേരളത്തില്‍ നിലംതൊടില്ലെന്നും മുഖ്യമന്ത്രി

Synopsis

കേരളത്തിൽ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചെലവഴിച്ചാലും കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. 

മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം. വംശ്യഹത്യ ഉൾപ്പടെ ഇനിയും നടക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവർക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത് കൂടുതൽ ആപൽക്കരമായ നിലപാടിലേക്ക് അവരെ നയിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാൻ ആകില്ല. ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മത്സരിച്ച് ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപിക്ക് അറിയാം. എത്ര കോടി ചെലവഴിച്ചാലും കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സർക്കാരിനെതിരെ നുണപ്രചരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപമാണ് ഇപ്പോഴത്ത പ്രചാരണ രീതി. വസ്തുതയുടെ പിൻബലമില്ലാതെ എന്തും പടച്ചുവിടുകയാണ്. ഇതു കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും