കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Published : Sep 08, 2025, 05:45 AM IST
Kerala Congress leader Prince Lucas passes away

Synopsis

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെയാണ്  ഹൃദയാഘാതം ഉണ്ടായത്

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള കോൺഗ്രസ് (ജോസഫ് ) ഉന്നതാധികാര സമിതി അംഗം ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. കേരള കോൺഗ്രസ്‌ സ്ഥാപകനേതാക്കളിൽ ഒരാളായ ഒവി ലൂക്കോസിന്റെ മകനാണ് ഇദ്ദേഹം. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിലെത്തിയ ഡ്രൈവിങ് ‌സ്‌കൂൾ ഏജൻ്റ് കൈമാറിയ 5600 രൂപ വാങ്ങി, പാഞ്ഞെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ പിടികൂടി
സ്‌കൂട്ടറിനെ മറികടന്ന് പാഞ്ഞ ബസ് ഇടിച്ചുതെറിപ്പിച്ചു; ചെല്ലാനത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം