സംസ്ഥാനത്ത് പെരുമഴയുടെ ദിനങ്ങൾ; അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ അതീവ ജാഗ്രത; 'കാലവർഷം നേരത്തെയെത്തി'

Published : May 24, 2025, 01:35 PM IST
സംസ്ഥാനത്ത് പെരുമഴയുടെ ദിനങ്ങൾ; അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ അതീവ ജാഗ്രത; 'കാലവർഷം നേരത്തെയെത്തി'

Synopsis

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം പെരുമഴയുടെ ദിവസങ്ങളാണെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം അതീവ ജാഗ്രത. മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെയാണിത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് റെഡ് അലർട്ട്. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. 

കേരളത്തിൽ പതിവിലും നേരത്തെ ഈ വർഷം കാലവർഷം ആരംഭിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഡോക്ടർ നരേഷ് കുമാർ വ്യക്തമാക്കി. കാലവർഷത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടു. കിഴക്കൻ മധ്യ കൊങ്കൻ മേഖലകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് ഇതിന് കാരണം. ഇത് മൂലം കേരളത്തിൽ അടുത്ത 3 ദിവസം ശക്തമായ മഴ ലഭിക്കും. അതിന് ശേഷം മഴയുടെ അളവിൽ നേരിയ കുറവ് അനിഭവപ്പെടും. ഈ മൂന്നു ദിവസം കേരളത്തിൽ മാത്രം 20 സെൻ്റിമീറ്ററിലധികം മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം