വരുന്നത് സമൃദ്ധിയുടെ കാലമത്രേ! ഓണമെത്താൻ നാളുകൾ മാത്രം; അരിക്കും പച്ചക്കറിക്കും ഇപ്പോഴേ തീവില, പൊതുവിപണിയിൽ പൊള്ളുന്ന വിലക്കയറ്റം

Published : Jul 28, 2026, 05:53 PM IST
Vegetable price Hike

Synopsis

ഓണം അടുത്തെത്തിയതോടെ അരിയും പച്ചക്കറിയും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില കുത്തനെ കൂടുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോള സാഹചര്യങ്ങളും വിലവർധനവിന് കാരണമാകുമ്പോൾ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വില ഇനിയും കൂടുമോ എന്ന ആശങ്കയിലാണ് മലയാളികൾ.

തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലമെത്താൻ ഇനി ഒരു മാസമില്ല. സമൃദ്ധിയുടെ കാലമെന്ന് പറയുമ്പോഴും അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് അരിവില 8 രൂപയടക്കം കൂടിയതോടെ ഓണക്കാലത്ത് വില ഇനിയും കൂടുമോ എന്ന ആശങ്കയും ഉണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനക്ക് കാരണം.

പശ്ചിമേഷ്യൻ യുദ്ധവും പൊതു വിപണിയെ പ്രതികൂലമായി ബാധിച്ചു. അരിക്കും പച്ചക്കറികൾക്കും വെളിച്ചെണ്ണയ്ക്കും അടക്കം ഓണക്കാലമാകുമ്പോഴേക്ക് വലിയ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലനിലവാരം പരിശോധിക്കുമ്പോൾ മനസ്സിലാകുക. ഇതിലോരോന്നിന്‍റെയും വിപണി വില, കഴിഞ്ഞ വർഷത്തേതും ഈ വർഷത്തേതും താരതമ്യം ചെയ്ത് പരിശോധിക്കാം.

ചമ്പ: കഴിഞ്ഞ വർഷത്തെ വില- 49.33 രൂപ, ഇന്നലത്തെ വില- 57.25 രൂപ, ഇന്നത്തെ വില- 57.25 രൂപ

വെള്ള: കഴിഞ്ഞ വർഷത്തെ വില- 46.46 രൂപ, കഴിഞ്ഞ മാസത്തെ വില- 40 രൂപ, ഇന്നലത്തെ വില: 47.08 രൂപ

വെളിച്ചെണ്ണ: കഴിഞ്ഞ വർഷം- 461.29 രൂപ, കഴിഞ്ഞ മാസം- 329 രൂപ, ഇന്നത്തെ വില- 284.07 രൂപ

പച്ചക്കറികൾ

ഉള്ളി: ഇന്നത്തെ വില- 38 രൂപ, കഴിഞ്ഞ മാസത്തെ വില- 28 രൂപ

വഴുതനങ്ങ: ഇന്നത്തെ വില- 50 രൂപ, കഴിഞ്ഞ മാസത്തെ വില: 40 രൂപ

തക്കാളി: ഇന്നത്തെ വില- 29 രൂപ, കഴിഞ്ഞ മാസത്തെ വില- 33 രൂപ

ബീറ്റ്റൂട്ട്: ഇന്നത്തെ വില- 40 രൂപ, കഴിഞ്ഞ മാസത്തെ വില- 66 രൂപ

ക്യാരറ്റ്: ഇന്നത്തെ വില- 80 രൂപ, കഴിഞ്ഞ മാസത്തെ വില- 89 രൂപ

ചേന: ഇന്നത്തെ വില- 36 രൂപ, കഴിഞ്ഞ മാസത്തെ വില- 51 രൂപ

ഉരുളക്കിഴങ്ങ്: ഇന്നത്തെ വില- 26 രൂപ, കഴിഞ്ഞ മാസത്തെ വില- 34 രൂപ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അതിന്റെ പേരിൽ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവ്'; മഹേഷ് കുഞ്ഞുമോനെതിരായ സൈബ‍ർ ആക്രമണത്തിൽ കോൺഗ്രസ് നേതാവ്
വടകര എംഡിഎംഎ കേസ്: ഒരാൾ കൂടി പിടിയിൽ, ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കണ്ടെത്തലിൽ പൊലീസ്