പി സരിന് നിയമനം, ഇനി വിജ്ഞാന കേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ

Published : May 07, 2025, 04:02 PM ISTUpdated : May 07, 2025, 04:13 PM IST
പി സരിന് നിയമനം, ഇനി വിജ്ഞാന കേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ

Synopsis

കെപിസിസി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളയിരുന്നു സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് സരിൻ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ടത്.

തിരുവനന്തപുരം: പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു സരിൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനമുമായി ബന്ധപ്പെട്ട് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയാണ് സരിൻ ഇടതുപക്ഷത്തിന്റെ ഭാ​ഗമായത്. കെപിസിസി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളയിരുന്നു സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് സരിൻ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ടത്.

സരിന് നിർണായകമായ ഒരു പദവി സർക്കാർ നൽകും എന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഎം തീരുമാനം. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും
ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'