ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം; കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി

Published : Aug 02, 2026, 09:21 AM IST
Abin Varkey Aranmula

Synopsis

അപ്രതീക്ഷിതമായ ദുരന്തത്തിലാണ് ആറന്മുളയിലുണ്ടായത്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു.

പത്തനംതിട്ട: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി. അപ്രതീക്ഷിതമായ ദുരന്തത്തിലാണ് ആറന്മുളയിലുണ്ടായത്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. ആറന്മുള നിയോജകത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ ദുരന്തമാണ് ഉണ്ടായത്. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു.

അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. ​പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴ ശക്തമാക്കാനുള്ള ഒരു കാരണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മീൻ പിടിത്തം പാടില്ല. തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്'; മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം
കൊച്ചിയിൽ എംവിഡി എൻഫോഴ്‌സ്മെൻ്റിൻ്റെ രാത്രി പരിശോധനയിൽ ബൈക്ക് അഭ്യാസികൾ കുടുങ്ങി; 2.2 ലക്ഷം പിഴയിട്ടു