കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം

Published : Jul 23, 2024, 09:14 AM IST
കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം

Synopsis

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷൻ നടക്കുന്ന ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടാണ് ക്യാംപസിൽ തര്‍ക്കം തുടങ്ങിയത്

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. പ്രിൻസിപ്പാളിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവർക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോളേജിൽ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനും പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. 

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷൻ നടക്കുന്ന ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടാണ് ക്യാംപസിൽ തര്‍ക്കം തുടങ്ങിയത്. പിന്നാലെ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രിൻസിപ്പാളാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ എസ്എഫ്ഐ ഏരിയാ സെക്രട്ടറി പ്രിൻസിപ്പാളിനെതിരെ ഭീഷണി പ്രസംഗം നടത്തിയതും വിവാദമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ