നിയമവിരുദ്ധമായ പരിശോധനയോ പിഴയോ ഈടാക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

By Web TeamFirst Published Oct 2, 2020, 12:00 AM IST
Highlights

ഖജനാവിലേക്ക് പണമുണ്ടാക്കാന്‍ പരിശോധനയുടെ പേരില്‍ വാഹന ഉടമകളെ പിഴിയുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ വാപക പ്രചരമമാണ് നടക്കുന്നത്. വലിയ പിഴയുടെ പങ്ക്. ഉദ്യോഗസ്തര്‍ക്ക് ലഭിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് അടിസ്ഥാരഹിതമാണെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായ പരിശോധനയോ പിഴയോ ഈടാക്കുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. വാഹനങ്ങളുടെ അനധികൃത രൂപമാറ്റങ്ങൾക്കെതിരെ മാത്രമാണ് നടപടിയെടുക്കുന്നതെന്ന് ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്ത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇന്നത്തെ വര്‍ത്തമാനം പരിപാടിയില്‍ പറഞ്ഞു.

ഖജനാവിലേക്ക് പണമുണ്ടാക്കാന്‍ പരിശോധനയുടെ പേരില്‍ വാഹന ഉടമകളെ പിഴിയുന്നുവെന്ന് സമൂഹ മാധ്യമങ്ങളില്‍ വാപക പ്രചരമമാണ് നടക്കുന്നത്. വലിയ പിഴയുടെ പങ്ക്. ഉദ്യോഗസ്തര്‍ക്ക് ലഭിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് അടിസ്ഥാരഹിതമാണെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി.


വാഹനത്തിന്‍റെ ബേസ് മോഡലുകള്‍ വാങ്ങി അലോയ് വീലുകള്‍ ഘടിപ്പിക്കുന്നത് തെറ്റല്ല. മറ്റ്  വാഹനമോടിക്കുന്നവരുടെ ശ്രദ്ധമാറ്റാത്ത സ്റ്റിക്കറുകള്‍ അനുവദനീയമാണ്.നിയമാനുസൃത വലിപ്പത്തിലുള്ള നമ്പര്‍ പ്ളേറ്റുകള്‍ ഉപയോഗിക്കാം. 

ഓരോ വാഹനങ്ങൾക്കു० അത് രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന കമ്പനികള്‍ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന്‍റെ രൂപം മാറ്റാൻ ആർക്കു० നിയമ പ്രകാരം അധികാരമില്ല

സംസ്ഥാനത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത് അതിനാൽ വാഗന പരിശോധന ,കുറ്റമറ്റതു० നിയമം കർശനമായു० പാലിക്കുന്നതുമാണ്. കേന്ദ്ര നിയമത്തിൽ പിഴ തുക കുട്ടിയിട്ടുണ്ട്. 

സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവരാരും ഇതേവരെ പരാതി നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. നിയമ ലംഘനത്തിന് നേരെ കണ്ണടക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

click me!