കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം, വിവരമുള്ളവർ മന്ത്രി പദവിയിൽ വേണമെന്നും മേനക ഗാന്ധി

Published : May 12, 2024, 09:45 AM IST
കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം, വിവരമുള്ളവർ മന്ത്രി പദവിയിൽ വേണമെന്നും മേനക ഗാന്ധി

Synopsis

വനംവകുപ്പിൽ നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം കേരളത്തിൽ ലഭിക്കുന്നില്ല. അതുകൊണ്ടാണ് കിണറിൽ വീണ ആനയെ മയക്കിയ ശേഷം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

ദില്ലി: കേരളത്തിലെ വന്യമൃഗ ആക്രമണത്തിൽ വനം മന്ത്രിക്കെതിരെ മേനക ഗാന്ധി. വനം വകുപ്പ് പ്രൊഫഷണലാകണമെന്നും വിവരമുള്ളവർ മന്ത്രിപദവിയിൽ വേണമെന്നുമാണ് മേനക ഗാന്ധിയുടെ വിമർശനം. കേരളത്തിലെ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരും ഇടപെടുന്നില്ലെന്നും മേനക കുറ്റപ്പെടുത്തി. വനംവകുപ്പിൽ നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം കേരളത്തിൽ ലഭിക്കുന്നില്ല. അതുകൊണ്ടാണ് കിണറിൽ വീണ ആനയെ മയക്കിയ ശേഷം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

കൃത്യമായ പ്രവർത്തനങ്ങളിലൂടെ രക്ഷിക്കാവുന്ന മൃഗങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ കേരളത്തിലുണ്ടാവുന്നതിൽ താൻ അസ്വസ്ഥയാണെന്നും അവർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാർക്ക് പുനപരിശീലനം നൽകണം. ആനകൾക്കെതിരെ കേരളത്തിൽ നടക്കുന്നത് നാണക്കേടുണ്ടാകുന്ന സംഭവങ്ങളാണ്. അതിൽ തനിക്ക് അതിയായ വിഷമമുണ്ട്. മൃഗങ്ങളുമായി അനാവശ്യമായ ഏറ്റുമുട്ടലാണ് കേരളത്തിൽ സംഭവിക്കുന്നത്. മൃഗങ്ങളുമായുള്ള അനാവശ്യ അക്രമം തന്നെ ഭയപ്പെടുത്തുന്നുവെന്നും അവർ പ്രതികരിച്ചു. എന്തിന് വേണ്ടിയാണെങ്കിലും അക്രമത്തെ സ്നേഹിക്കുന്ന ഒരാളല്ല താനെന്നും അവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ