കേരളത്തിൽ ഇനി വ്യാപക പരിശോധന ആവശ്യം; രണ്ട് ലക്ഷം കിറ്റുകൾ ഓർഡർ ചെയ്തു

Web Desk   | Asianet News
Published : Apr 15, 2020, 06:59 AM ISTUpdated : Apr 15, 2020, 09:09 AM IST
കേരളത്തിൽ ഇനി വ്യാപക പരിശോധന ആവശ്യം; രണ്ട് ലക്ഷം കിറ്റുകൾ ഓർഡർ ചെയ്തു

Synopsis

നിലവിലെ കണക്കനുസരിച്ച് 10ലക്ഷം പേരില്‍ 450പേരെ മാത്രമാണ് കേരളം പരിശോധിക്കുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്താൻ റാപ്പിഡ് ആന്‍റിബോഡി പരിശോധനയാണ് ആവശ്യം

തിരുവനന്തപുരം: കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തില്‍ ഇനി ആവശ്യം വ്യാപക വൈറസ് പരിശോധന. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ലോക് ഡൗണ്‍ കാലത്ത് വ്യാപക പരിശോധന നടത്തണമെന്ന നിര്‍ദേശം ഉയരുന്നത്. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാൻ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ഇത്തരക്കാര്‍ ഒരുപാട് പേര്‍ക്ക് രോഗം നല്‍കാം. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും , പൊലീസിനേയും കൊവിഡ് സ്ഥിരീകരിച്ച മേഖലയിലെ ആളുകളേയും യാത്രകൾ ചെയ്യാത്ത, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം വരാത്ത എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരയേും പ്രായമായവരേയും കൂടുതലായി പരിശോധിക്കണം. നിലവിലെ കണക്കനുസരിച്ച് 10ലക്ഷം പേരില്‍ 450പേരെ മാത്രമാണ് കേരളം പരിശോധിക്കുന്നത്.

വൈറസ് സാന്നിധ്യം കണ്ടെത്താൻ റാപ്പിഡ് ആന്‍റിബോഡി പരിശോധനയാണ് ആവശ്യം. എന്നാല്‍ കിറ്റുകള്‍ കിട്ടാത്തതാണ് പരിശോധനകള്‍ക്ക് തടസം. ചൈന. ദക്ഷിണ കൊറിയ , ജപ്പാൻ എന്നിവിടങ്ങളില്‍ നിന്ന് കിറ്റുകള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സമൂഹവ്യാപനം ഉണ്ടായോ എന്നതടക്കം അറിഞ്ഞുവേണം അടുത്ത കര്‍മപരിപാടികള്‍ തയാറാക്കാനെന്നും വിദഗ്ധര്‍ പറയുന്നു.

രോഗ വ്യാപനം നിയന്ത്രിക്കാനായെങ്കിലും കേരളത്തിന് ആശ്വസിക്കണമങ്കില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അരക്കിട്ടുറപ്പിക്കണം. അതിനാവശ്യം പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കാത്ത 18ശതമാനത്തിലേറെ പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ, നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം
ദേശീയപാത ഉദ്ഘാടനത്തിൽ ബിജെപി അധ്യക്ഷൻ എന്തിനാണ് ?, ക്രെഡിറ്റ് തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നു, കേരളത്തെ അപമാനിക്കുന്നുവെന്നും മുഹമ്മദ് റിയാസ്