കട്ടപ്പുറത്ത് ഇരിക്കേണ്ട കാലമായ വാഹനങ്ങൾക്ക് പകരക്കാർ എത്തി; കേരള പൊലീസ് ഇതാ പുതുപ്പുത്തൻ ബൊലേറോകൾ

Published : Jun 21, 2025, 11:54 AM IST
kerala police

Synopsis

കേരള പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി 241 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 241 വാഹനങ്ങളാണ് സേനയുടെ ഭാഗമായത് .

ബൊലേറോകൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡിവൈഎസ്പി, എ സി മാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.

എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഡി ജി പി നിധിൻ അഗർവാൾ, എ ഡി ജി പി (ഹെഡ് ക്വാർട്ടേഴ്‌സ് ) എസ് ശ്രീജിത്ത്, എ ഡി ജി പി (എൽ & ഒ) എച് വെങ്കടേഷ് , പൊലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'