ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജ എസ്.എം.എസ്-എ.പി.കെ തട്ടിപ്പിനെതിരെ കേരള പോലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

Published : Sep 25, 2026, 06:35 PM IST
WhatsApp Challan scam

Synopsis

വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. സന്ദേശത്തിലെ ലിങ്ക് വഴി ഫോണിൽ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.

തിരുവനന്തപുരം: വാഹന ഉടമകളെ ലക്ഷ്യമിട്ട് യഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം അപഹരിക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. വാഹന ഉടമകളുടെ ചെല്ലാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്നതാണ് തട്ടിപ്പിന്‍റെ ആദ്യപടി. എസ് എം എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെല്ലാന്‍ പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റ് പ്രദര്‍ശിപ്പിക്കുകയും വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെടുന്നു.

രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനുശേഷം'ഇന്‍റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ' എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുകയും അതില്‍ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കുന്നു. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിലെ 'യെസ് ' ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താവില്‍ നിന്ന് ഫോണിന്‍റെ നിയന്ത്രണം നേടിയെടുക്കാനുള്ള വിവിധ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പെര്‍മിഷന്‍ അനുവദിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിലപിടിപ്പുള്ള വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇ-ചെല്ലാന്‍, ട്രാഫിക്ക് ഫൈന്‍, വാഹന വെരിഫിക്കേഷന്‍, കെ.വൈ.സി, റീ ഫണ്ട്, ആര്‍.ടി.ഒ/എം.വി.ഡി സേവനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.എം.എസ്, വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ മറ്റേതെങ്കിലും മെസേജ് പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന എ.പി.കെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.

ചെല്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക എം.വി.ഡി/പരിവാഹന്‍/ഇ-ചെല്ലാന്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സേവനത്തിന്‍റെ ഔദ്യോഗിക ആപ്പ്/പോര്‍ട്ടല്‍ വഴി മാത്രം പരിശോധിക്കുക. എസ്.എം.എസില്‍ ലഭിക്കുന്ന ലിങ്ക് നേരിട്ട് തുറക്കുന്നതിനുപകരം ഔദ്യോഗിക വെബ്സൈറ്റില്‍ സ്വയം ടൈപ്പ് ചെയ്ത് തുറക്കുക.

വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിയതിനുശേഷം 'ഇന്‍റേര്‍ണല്‍ റിവ്യൂ', 'പെന്‍ഡിംഗ് വെരിഫിക്കേഷന്‍', 'ഇന്‍സ്റ്റാള്‍ ആപ്പ് ടു ക്ലിയര്‍ ചെല്ലാന്‍'എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ അത് സംശയാസ്പദമായി കാണുക. ഔദ്യോഗിക ചെല്ലാന്‍ പേയ്മെന്‍റ്/ വെരിഫിക്കേഷന്‍ സേവനങ്ങള്‍ക്കായി പുറത്ത് നിന്ന് എ.പി.കെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സാഹചര്യം സാധാരണയായി ഉണ്ടാകാറില്ല.

അഥവാ ഇത്തരം എ.പി.കെ ഇന്‍സ്റ്റാള്‍ ചെയ്തതായി സംശയമുണ്ടെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണിന്‍റെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും സംശയാസ്പദമായ ആപ്ലിക്കേഷനുകള്‍ എത്രയും വേഗം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും തുടര്‍ന്ന് ഫോണ്‍ റീ സെറ്റ് ചെയ്യുകയും ചെയ്യുക.

യു.പി.ഐ / മറ്റ് പേയ്മെന്‍റ് സേവനങ്ങള്‍, ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, അടുത്ത് നടന്ന ഇടപാടുകള്‍ എന്നിവ പരിശോധിക്കുക. മറ്റൊരു സുരക്ഷിത ഡിവൈസ് ഉപയോഗിച്ച് ബാങ്കിംഗ്/ഇ-മെയില്‍/സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ മാറ്റുകയും തല്‍സ്ഥിതി പരിശോധിക്കുകയും ചെയ്യുക.

ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറി: തള്ളിയ കുറ്റപത്രത്തിൽ റിപ്പോർട്ട് തേടി; വനംമന്ത്രി മാറ്റിപ്പറഞ്ഞെന്ന പ്രചാരണം ദൗർഭാഗ്യകരമെന്ന് ഷിബു ബേബി ജോൺ
ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; പുതിയ ഉത്തരവിനെതിരെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ