
മലപ്പുറം: വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ പൊലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ രജീഷിനെയാണ് മലപ്പുറം എസ്‍പി സസ്പെൻറ് ചെയ്തത്. ഇയാളെ നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി മലപ്പുറം എആര്‍ ക്യാംപിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. നേരത്തെ എആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇയാള്‍ക്കെതിരെ മലപ്പുറം എസ്‍പിക്ക് പരാതി നൽകിയിരുന്നു.