പോലീസുകാർക്ക് കുരുക്കായി പരിശോധനാഫലം, ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശന സ്ഥലത്ത് പൊലീസുകാർ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്

Published : Jul 25, 2026, 11:37 AM IST
KERALA POLICE

Synopsis

തൊടുപുഴയിൽ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിന് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി രാസപരിശോധനയിൽ സ്ഥിരീകരിച്ചു.

തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം. രാസ പരിശോധനയിലൂടെയാണ് പൊലീസുകാർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. കരിമണ്ണൂർ എസ് ഐ റോയ്, എൻ.എസ്. റോയി, സിവിൽ പോലീസ് ഓഫീസർ ഡ്രൈവർ ജിജോ ആന്റണി എന്നിവർ മദ്യപിച്ചുവെന്നാണ് സ്ഥിരീകരണം. ഇരുവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റെയ്ഞ്ച് ഡിഐജിക്ക് ശുപാർശ നൽകി. കാക്കനാട് റീജിണൽ ലാബിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചെന്ന സ്ഥിരീകരണം. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പൊലീസ്; അന്വേഷണ ചുമതലയുള്ള ഐജിക്ക് കൈമാറും
കരയും തുറന്ന് വിഴിഞ്ഞം. ചരിത്രനിമിഷത്തിലേക്ക് കേരളം, 18 മുതൽ കര മാർഗമുള്ള ചരക്ക് നീക്കം തുടങ്ങും