'ഇപ്പൊ എങ്ങനിരിക്കുന്ന്...' ആംബുലൻസിന് വഴി നൽകാതെ പോയി പണി വാങ്ങി, വീഡിയോ പങ്കുവച്ച് പൊലീസ്

Published : Jun 24, 2022, 10:26 AM ISTUpdated : Jun 24, 2022, 10:31 AM IST
'ഇപ്പൊ എങ്ങനിരിക്കുന്ന്...' ആംബുലൻസിന് വഴി നൽകാതെ പോയി പണി വാങ്ങി, വീഡിയോ പങ്കുവച്ച് പൊലീസ്

Synopsis

ഇപ്പൊ എങ്ങനിരിക്കുന്ന്... കേരള പൊലീസ് ഔദ്യോഗിക പേജിൽ പങ്കുവച്ച ട്രോൾ വീഡിയോയിലെ രംഗങ്ങളോട് ചേർത്ത് വയ്ക്കുന്ന ഡയലോഗാണിത്. 

ഇപ്പൊ എങ്ങനിരിക്കുന്ന്... കേരള പൊലീസ് ഔദ്യോഗിക പേജിൽ പങ്കുവച്ച ട്രോൾ വീഡിയോയിലെ രംഗങ്ങളോട് ചേർത്ത് വയ്ക്കുന്ന ഡയലോഗാണിത്. സംഭവം മറ്റൊന്നുമല്ല, ആംബുലൻസിന് മുമ്പിൽ സൈഡ് കൊടുക്കാതെ പായുന്ന ഒരു കാറാണ് വീഡിയോ ഉള്ളടക്കത്തിൽ. കുതിച്ചുപായുന്ന ആംബുലൻസിന് മുമ്പിൽ അതിലും വേഗത്തിൽ സൈഡ് കൊടുക്കാതെ പോകുന്ന കാർ. അധികം വൈകാതെ കാർ നിയന്ത്രണം വിട്ട് ഒരു മൂലയിലേക്ക് ചാരുകയും ചെയ്യുന്നതാണ് വീഡിയോയിൽ. ഇതിനോട് ചേർത്ത് വച്ചാണ് നേരത്തെ പറഞ്ഞ ട്രോൾ ഡയലോഗ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. 

ഇതൊരു ട്രോൾ വീഡിയോ ആയി പൊലീസ് പോസ്റ്റ് ചെയ്യുമ്പോഴും, സമകാലികമായി നടന്ന നിരവധി സംഭവങ്ങളിൽ ജനങ്ങൾക്കുള്ള ബോധവൽക്കരണം കൂടിയാണിത്. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ ആരാണ് അപകടത്തിൽ പെട്ടതെന്നോ അടക്കമുള്ള വിവരങ്ങൾ ഇല്ലെങ്കിലും, വീഡിയോ പ്രസക്തമാണ്. ഇത്തരത്തിൽ ആംബുലൻസിന് വഴി നൽകാത്ത നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കുറിപ്പും പൊലീസ് പേജിൽ പങ്കുവച്ചിട്ടുണ്ട്. 

Read more: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി 'കനിവും' ആശാ പ്രവർത്തകരും

'ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങളാണ് പലപ്പോഴും ആംബുലൻസ് യാത്രകൾ... സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മറ്റൊരു ജീവൻ രക്ഷിക്കാനായി ആംബുലൻസ് ഡ്രൈവർമാർ വാഹനമോടിക്കുന്നതും...  ആംബുലൻസിന് വഴി നൽകാൻ വിമുഖത കാണിക്കരുത്.  ഓർക്കുക,  ആംബുലൻസിൽ ജീവനുവേണ്ടി പിടയുന്നത് ചിലപ്പോൾ നമ്മുടെ പ്രിയപ്പെട്ടവരുമാകാം.'

Read more: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; നിർത്തിയിട്ടിരുന്ന ആംബുലൻസ് അടിച്ച് തകർത്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്