ഉറങ്ങാതെ പിഎസ്‍സി! റാങ്ക് പട്ടിക അവസാനിക്കുന്ന മണിക്കൂറുകളിൽ കൂട്ടനിയമനം; 24 മണിക്കൂറിൽ 1200ഓളം ഒഴിവ് നികത്തി

Published : Jul 19, 2025, 05:50 PM IST
psc salary hike

Synopsis

ലാസ്റ്റ് ​ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരമാവധി പേർക്ക് നിയമനം ഉറപ്പാക്കി സംസ്ഥാന സർക്കാർ. അവസാന 24 മണിക്കൂറിൽ 1200 ഒഴിവുകളിൽ നിയമനം നടത്തി.

തിരുവനന്തപുരം: ലാസ്റ്റ് ​ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധി പേർക്ക് നിയമനം ഉറപ്പാക്കിയെന്ന് സംസ്ഥാന സർക്കാർ. അവസാന 24 മണിക്കൂറിൽ വിവിധ വകുപ്പുകളിലായി 1200ഓളം ഒഴിവിൽകൂടി നിയമനം സാധ്യമാക്കിയാണ് കേരള പിഎസ്‍സി പുതുചരിത്രം കുറിച്ചത്.

റാങ്ക് പട്ടികയുടെ കാലാവധി വ്യാഴം അർധരാത്രി അവസാനിച്ചപ്പോൾ 9000ത്തോളം പേർക്കാണ്‌ നിയമന ശുപാർശ ഉറപ്പാക്കിയത്‌. സ്‌പെഷൽ ഡ്രൈവിലൂടെ വിവിധ തസ്‌തികകളിൽ പരമാവധി ഒഴിവ്‌ റിപ്പോർട്ട് ചെയ്യിപ്പിച്ചും വരാനിരിക്കുന്ന എല്ലാ ഒഴിവും മുൻകൂട്ടി കണക്കാക്കി റിപ്പോർട്ട് ചെയ്‌തുമാണ് ഇത്‌ സാധ്യമാക്കിയത്. ഇവർക്കുള്ള നിയമന ശുപാർശ വരുംദിവസങ്ങളിൽ അയക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ചൊവ്വ വരെയുള്ള കണക്കനുസരിച്ച് ലാസ്റ്റ് ​ഗ്രേഡ് സെർവന്‍റ് തസ്‌തികയിൽ വിവിധ ജില്ലകളിലായി 7811 പേർക്ക്‌ നിയമന ശുപാർശ അയച്ചിട്ടുണ്ട്‌.

ബുധനാഴ്‌ചത്തെയും വ്യാഴാഴ്‌ചത്തെയും 1200 ഒഴിവ്‌ കൂടി കൂട്ടുമ്പോൾ ഇത് 9000 കടക്കും. 14 ജില്ലയിലായി 16,227 പേരാണ് റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നത്. യുപിഎസ്‍സി പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പിഎസ്‍സി വഴി ഏറ്റവും കൂടുതൽ നിയമന ശുപാർശ നടത്തുന്ന സംസ്ഥാനം കേരളമാണ്. ഈ വർഷം ഇതുവരെ 18,964 പേർക്കും 2023 ൽ 34,110 പേർക്കും ശുപാർശ നൽകി. 2016ൽ എൽഡിഎഫ് അധികാരമേറ്റശേഷം ഇതുവരെ 28,799,5 നിയമന ശുപാർശയാണ് അയച്ചത്.

2016 മെയ് 25 മുതൽ 2025 ജൂലൈ 15 വരെ, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന 2,86,954 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. 2016-2021 കാലഘട്ടത്തിൽ 1,61,268 പേർക്കും, 2021-2025ൽ 1,25,686 പേർക്കും നിയമന ശുപാർശ നൽകി. സംസ്ഥാനത്ത് 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി. 21.05.2021 ന് ശേഷം ഇതുവരെ 1,18,747 ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി വഴി അഡൈ്വസ് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ 3950 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016-2021ൽ 4124 റാങ്ക് ലിസ്റ്റുകൾ ആണ് പ്രസിദ്ധീകരിച്ചത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി