കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റി, പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം

Published : Aug 01, 2026, 07:06 PM IST
rain exam

Synopsis

കനത്ത മഴയെ തുടർന്ന് ആഗസ്റ്റ് 2, 3 തീയതികളിലായി നടത്താനിരുന്ന സെറ്റ്, എംജി സർവ്വകലാശാല, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പിഎസ്‍സി അറിയിച്ചു.

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ (ആഗസ്റ്റ് 2) നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എംജി സർവ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാളത്തെ (ആഗസ്റ്റ് 2) എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

അതേസമയം, ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പിഎസ്‍സി അറിയിച്ചു. കനത്തമഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്‌തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2026 ആഗസ്റ്റ് 22 ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയിൽ പങ്കെടുക്കുന്നതിന് അവസരം നൽകുമെന്നാണ് പിഎസ്‍സി അറിയിച്ചത്. ഇതിനായി തുടർന്ന് പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കായികക്ഷമതാ പരീക്ഷ മാറ്റി വെച്ചു

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്‌തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്‌തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ഓഗസ്റ്റ് മാസം 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജം, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി
നീരൊഴുക്ക് ശക്തം, നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി; ജാഗ്രതാ നിർദേശം