ശമ്പളം വർധിപ്പിക്കാനാവില്ലെന്ന് തീർത്ത് പറഞ്ഞ് സർക്കാർ; നാളെ മുതൽ അനിശ്ചിതകാല സമരം; സംസ്ഥാനത്ത് റേഷൻ മുടങ്ങും

Published : Jan 26, 2025, 06:21 AM ISTUpdated : Jan 27, 2025, 01:28 PM IST
ശമ്പളം വർധിപ്പിക്കാനാവില്ലെന്ന് തീർത്ത് പറഞ്ഞ് സർക്കാർ; നാളെ മുതൽ അനിശ്ചിതകാല സമരം; സംസ്ഥാനത്ത് റേഷൻ മുടങ്ങും

Synopsis

ശമ്പള വർ‍ധനവ് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നാളെ മുതൽ തുടങ്ങും. ശമ്പള പരിഷ്‌കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. റേഷൻ വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങളിൽ രണ്ട് തവണ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാട്. 

ശമ്പളം വർധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷൻ വ്യാപാരികൾ സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളുന്നു. ശമ്പള പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ സർക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മർദ്ദത്തിലാക്കാനാണ് റേഷൻ വ്യാപാരികളുടെ നീക്കം. 

റേഷൻ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷൻ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയിൽ ഇതുവരെ 62.67% കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷൻ വിതരണം സ്തംഭിക്കും. സമരത്തെ മറികടക്കാനുള്ള വഴികൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: ശബരിമല സ്വർണക്കൊള്ള - സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും