ചെളിക്കുളമായ ഗ്രൗണ്ടിൽ വടംവലി മത്സരം, കുട്ടികൾ തെന്നിവീണു; സ്കൂൾ കായിക മേളയിൽ വടംവലി മത്സരം നിർത്തിവെച്ചതിനെതിരെ പ്രതിഷേധം

Published : Oct 24, 2025, 07:36 PM IST
kerala School sports

Synopsis

വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. ഈ ​ഗ്രൗണ്ടിൽ ചെളി നിറഞ്ഞിരുന്നു. മത്സരം തുടങ്ങിയതോടെ മത്സരാർത്ഥികൾ ചെളിയിൽ തെന്നിവീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ മാത്രം നടത്തി വടംവലി മത്സരം അവസാനിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ വടംവലി മത്സരം വിവാദത്തിൽ. ചെളിക്കുളമായ ഗ്രൗണ്ടിൽ വടംവലി മത്സരം നടത്തിയതാണ് വിവാദമായത്. വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. ഈ ​ഗ്രൗണ്ടിൽ ചെളി നിറഞ്ഞിരുന്നു. മത്സരം തുടങ്ങിയതോടെ മത്സരാർത്ഥികൾ ചെളിയിൽ തെന്നിവീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങൾ മാത്രം നടത്തി വടംവലി മത്സരം അവസാനിപ്പിച്ചു. നാളെ മറ്റൊരു വേദിയിൽ മത്സരം നടത്തുമെന്ന് സംഘാടകർ അറിയിച്ചതോടെ പ്രതിഷേധവുമായി ഇന്ന് മത്സരിച്ചു തോറ്റ ടീമുകൾ രം​ഗത്തെത്തി. വീണ്ടും അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും