
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് ഇന്നലെ കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴിന് സമീപമുള്ള അന്തിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇള ദിവാകരൻ എന്നാണ് ഇവരുടെ പേര്. പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സെക്രട്ടേറിയേറ്റിലെ റെക്കോർഡ്സ് വിഭാഗത്തിലെ അണ്ടർ സെക്രട്ടേറിയായിരുന്നു. ചിറയിൻകീഴിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ആറ് മണിയോടെ സ്കൂട്ടറിൽ ഇറങ്ങിയിരുന്നു. പിന്നീട് സ്കൂട്ടർ അയന്തിക്കടവിൽ കണ്ടെത്തിയതോടെ ആറ്റിൽ ചാടിയതാകാമെന്ന് സംശയം ഉയർന്നു. പിന്നീട് തെരച്ചിൽ നടത്തി. എന്നാൽ അടിയൊഴുക്ക് ശക്തമായിരുന്നു.
ഇന്നലെ രാവിലെ ഇളയെ കടവിൽ നിൽക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മരണകാരണം ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam