
തിരുവനന്തപുരം: വിദേശ പ്രഭാഷകക്ക് ഇരുപതിനായിരം രൂപക്ക് പകരം 20000 ഡോളർ നൽകിയ സംഭവത്തിൽ നഷ്ടപ്പെട്ട 17 ലക്ഷം രൂപ അധ്യാപകനിൽ നിന്ന് ഈടാക്കാൻ കേരള വിസിയുടെ ഉത്തരവ്. ലാറ്റിനമേരിക്കൻ പഠനകേന്ദ്രം ഡയറക്ടറിൽ നിന്ന് ഈടാക്കാനാണ് നിർദേശം. ഓൺലൈൻ പ്രഭാഷണം നടത്തിയതിനാണ് പണം നൽകിയത്. ബാങ്കിൽ നൽകിയ ഫോമിൽ തുക രേഖപ്പെടുത്തിയതിലെ പിഴവെന്നു വിസിയും ബാങ്കിന്റെ പിഴവാണെന്ന് ഡയറക്ടർ ഡോ ഗിരീഷ് കുമാറും പറഞ്ഞു. വിസിക്കെതിരെ സർവകലാശാല അധ്യാപക സംഘടന രംഗത്തെത്തി. വീഴ്ച്ച ബാങ്കിന്റെതാണെന്നും ബാങ്കിനെ സംരക്ഷിക്കാൻ വിസിയുടെ ശ്രമമാണെന്നും പണം തിരിച്ചുപിടിക്കാൻ സർവകലാശാല നടപടി സ്വീകരിച്ചില്ലെന്നും സംഘടന പറഞ്ഞു. വിസിയുടേത് ഭരണപരമായ വീഴ്ച്ച മറച്ചുപിടിക്കാനുള്ള ശ്രമമാണെന്നും സംഘടന ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam