KIIFB : ആരോഗ്യ സ്ഥാപനങ്ങൾക്ക് 505.55 കോടി അനുവദിച്ച് കിഫ്ബി, 268 കോടി കോട്ടയം മെഡി. കോളേജിന്

Published : Feb 16, 2022, 04:25 PM IST
KIIFB : ആരോഗ്യ സ്ഥാപനങ്ങൾക്ക് 505.55 കോടി അനുവദിച്ച് കിഫ്ബി, 268 കോടി കോട്ടയം മെഡി. കോളേജിന്

Synopsis

കോട്ടയം മെഡിക്കല്‍ കോളേജിൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായാണ് ഈ ബ്ലോക്ക് സജ്ജമാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി (KIIFB) അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിന് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35, കോന്നി മെഡിക്കല്‍ കോളേജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക. ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുകയനുവദിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

കോട്ടയം മെഡിക്കല്‍ കോളേജിൽ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കായാണ് ഈ ബ്ലോക്ക് സജ്ജമാക്കുന്നത്. 8 നിലകളിലായി 27,374 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. 362 കിടക്കകള്‍, 11 ഓപ്പറേഷന്‍ തീയറ്ററുകള്‍, 60 ഐസിയു കിടക്കകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ ബ്ലോക്ക് വരുന്നതോടെ വലിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നതാണ്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ത്തിയാക്കുന്നതിനാണ് 31.7 കോടി രൂപ അനുവദിച്ചത്. ആശുപത്രി പൂര്‍ത്തിയാക്കുന്നതിന് ഈ തുക ആവശ്യമായതിനാല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. തുക ലഭ്യമായാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. നാല്പത്തിയെട്ടു മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഗുരുതര കരൾ രോഗം ബാധിച്ച തൃശൂർ സ്വദേശി സുബീഷിനാണ് ശസ്ത്രക്രിയ നടത്തിയത്. ഭാര്യ പ്രവിജയായിരുന്നു ദാതാവ്. സർക്കാർ മേഖലയിലെ രണ്ടാം കരൾ മാറ്റ ശസ്ത്രക്രിയ ആണ് കോട്ടയത്ത് നടന്നത്. ആദ്യ ലൈവ് ഡോണർ ശസ്ത്രക്രിയയും ഇതായിരുന്നു. ഇന്നലെ പുലർച്ചെ ആറു മണിക്ക് തുടങ്ങിയ അതി സങ്കീർണ നടപടികൾ രാത്രി 12 വരെ നീണ്ടു. രണ്ടു ഘട്ടങ്ങൾ ആയാണ് ശസ്ത്രക്രിയ നടന്നത്. ആദ്യഘട്ടത്തിൽ ദാതാവിൽ നിന്ന് കരൾ ഭാഗം നീക്കം ചെയ്തു. രണ്ടാം ഘട്ടത്തിൽ കരൾ ഭാഗം സ്വീകർത്താവിൽ വെച്ചു പിടിപ്പിച്ചു. read more Liver Transplant : ചരിത്ര നേട്ടം സ്വന്തമാക്കി കോട്ടയം മെഡിക്കൽ കോളേജ്; ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം

 

 

 

 


 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം