കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു

Published : Nov 17, 2026, 01:46 PM ISTUpdated : Nov 17, 2026, 01:58 PM IST
S R Vinayakumar CPM

Synopsis

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡിയായിരുന്നു. സിപിഎം നേതൃത്വത്തിനെതിരെ വിനയകുമാർ കടുത്ത വിമർശനം ഉന്നയിച്ചു.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് സിപിഎം സഹകരണം ഉപേക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി ആയിരുന്ന വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. പാർട്ടി പിണറായിയുടെ പിടിയിലായെന്നാണ് വിനയകുമാറിൻ്റെ വിമർശനം. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും പിണറായി വിജയനും എം വി ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും വിനയകുമാർ തുറന്നടിച്ചു.

"പാർട്ടി വൃക്തികേന്ദ്രീകൃതമായ കൊട്ടാരമായി മാറി. പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ മാത്രമായി പാർട്ടി. പിണറായി വിജയൻ്റെ സ്വകാര്യതകളും കുടുംബപരമായ കാര്യങ്ങളും നിറവേറ്റുക, മകൾക്കെതിരായി വരുന്ന കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുക എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പാർട്ടി രീതി. സംഘടനാപരമായ കാര്യങ്ങളൊന്നും ആരുടെയും മനസ്സിൽ ഇല്ല. പുതിയ സെക്രട്ടറിയെപ്പറ്റി ഒന്നും പറയാനില്ല. പാർട്ടിയുടെ ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലത്"- എസ് ആർ വിനയകുമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; തീർത്ഥാടകർക്ക് ഇന്ന് മുതൽ കേരളീയ സദ്യ; വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത് 60,000 പേര്‍