എൽഡിഎഫ് ഭരിക്കുന്ന കൊല്ലം കോർപറേഷനിൽ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

Published : Feb 10, 2025, 04:55 PM IST
എൽഡിഎഫ് ഭരിക്കുന്ന കൊല്ലം കോർപറേഷനിൽ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

Synopsis

കൊല്ലത്ത് സിപിഐയുടെ പരസ്യ പ്രതിഷേധത്തിന് പിന്നാലെ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു

കൊല്ലം: കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു സ്ഥാനങ്ങൾ സിപിഐ അംഗങ്ങൾ രാജിവെച്ചത്. അന്ന് തന്നെ ഫെബ്രുവരി പത്തിന് താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
അന്തിമ കണക്കുകൾ വ്യക്തം, 2020 തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്