ഇരവിപുരത്ത് 26 കാരി ഭർതൃ വീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് മരിച്ച സായയുടെ കുടുംബം: വിവരം അറിയിച്ചത് 4 മണിക്കൂർ കഴിഞ്ഞ്

Published : Nov 10, 2026, 10:42 PM IST
Saya Death

Synopsis

കൊല്ലം ഇരവിപുരത്ത് 26 കാരിയായ സായ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും ലാപ്ടോപ്പും ഡയറിയും ഭർതൃവീട്ടുകാർ നശിപ്പിച്ചെന്നും മാതാവ് ആരോപിക്കുന്നു. അന്വേഷണത്തിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സായയ്ക്ക് നീതി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കൊല്ലം: ഇരവിപുരത്ത് 26 കാരി ഭർതൃ വീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് മരിച്ച സായയുടെ കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് റിഹാനി ഷാജിയുടെ പ്രതികരണം. മരണം നടന്ന് 4 മണിക്കൂറിനു ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. സയയുടെ ലാപ്ടോപ്പും ഒരു ഡയറിയും നഷ്ടമായെന്നും ലാപ്ടോപ്പിലും ഡയറിയിലും തെളിവുകൾ ഉണ്ടെെന്നും മാതാവ്. ഇവ രണ്ടും ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകാം. വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. സായ മരിച്ച് 11 ദിവസത്തിനു ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. പിന്നിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാം. അതിനിടയിൽ ഭർതൃ വീട്ടുകാർ തെളിവ് നശിപ്പിച്ചു. തെളിവുകൾ കണ്ടെത്താത്തതിന് കാരണം സ്വാധീനമാകാം. മകൾക്ക് നീതി കിട്ടണമെന്നും സായയുടെ കുടുംബം ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പെരുന്നാൾ; സ്പെഷൽ സർവീസുകളുമായി കെഎസ്ആർടിസി
വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കി ബിജെപി; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അനാദരവ് കാണിച്ചെന്ന് അമിത് ഷായ്ക്ക് പരാതി നൽകും