കോതമംഗലത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാന ആക്രമിക്കാൻ ആഞ്ഞപ്പോൾ ഓടിമാറി; പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Published : Mar 03, 2025, 11:37 PM IST
കോതമംഗലത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാന ആക്രമിക്കാൻ ആഞ്ഞപ്പോൾ ഓടിമാറി; പിന്നാലെ  കുഴഞ്ഞുവീണ് മരിച്ചു

Synopsis

വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്തിയോടിക്കാൻ ശ്രമിച്ചപ്പോൾ ആന ആക്രമിക്കാൻ തുനിഞ്ഞത് കണ്ട് ഭയന്നോടിയ 70കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ആനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70)ആണ് മരിച്ചത്. വീടിനു മുന്നിൽ എത്തിയ ആനയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ ആന കുഞ്ഞപ്പനു നേർക്ക് തിരിയുകയായിരുന്നു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പൻ കുഴഞ്ഞു വീണത്. രാത്രി 8.30നായിരുന്നു സംഭവം. കുഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

Malayalam News Live:വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്