ശ്രീനന്ദയുടെ മുഖത്ത് മുറിവുണ്ടായത് മരണത്തിന് മുൻപോ? അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പൊലീസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത വരുമെന്ന് പ്രതീക്ഷ

Published : Feb 26, 2026, 12:59 AM IST
Sreenanda

Synopsis

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ്. പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും മുറിവുകളുള്ളത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇന്നലെ ഉണ്ടായൊരു മരണം വലിയ ദുരൂഹതകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൊയിൽകാവിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിനിയായ 21കാരി ശ്രീനന്ദയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ പെൺകുട്ടിയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. എന്തിനാണ് ശ്രീനന്ദ ജീവനൊടുക്കിയത് എന്നതിൽ ഈ നിമിഷം വരെ ബന്ധുക്കൾക്കോ പൊലീസിനോ സൂചനയില്ല.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കൊയിലാണ്ടി ഗുരുദേവ കോളേജ് മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിയാണ് ശ്രീനന്ദ. കോളേജിൽ നിന്നും വൈകുന്നേരം വീട്ടിൽ മടങ്ങി എത്തി. തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോകാൻ അച്ഛനും അമ്മയും വിളിച്ചെങ്കിലും ഇല്ലെന്ന് പറഞ്ഞ് ശ്രീനന്ദ വീടിനകത്തേക്ക് പോയി. കുറച്ചുകഴഞ്ഞ് വീട്ടിലെത്തിയ അച്ഛൻ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കാണുന്നത്.

ശ്രീനന്ദയുടെ മുഖത്ത് എങ്ങിനെ മുറിവ് പറ്റി എന്നതിലാണ് സംശയം. മരണത്തിന് മുന്പ് സംഭവിച്ചതാണോ എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാകുമെന്നാണ് കരുതുന്നത്. പ്രശ്നങ്ങളോ, പ്രയാസങ്ങളോ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അസ്വാഭാവിക മരണത്തിൽ കേസെടുത്ത് കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരണം 24ാം വയസിൽ, ആറും നാലും വയസുള്ള രണ്ട് മക്കൾ; ജസീലയുടെ ശബ്‌ദസന്ദേശം പുറത്ത്; ഭർത്താവിൽ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്ന് വിവരം
റെയിൽവേ സ്റ്റേഷന് പരിസരത്ത് രണ്ട് വലിയ ട്രോളി ബാഗുമായി യുവാക്കൾ; സംശയം തോന്നി ഉദ്യോഗസ്ഥര്‍ അരികിലെത്തി, പരിശോധിച്ചപ്പോള്‍ കിട്ടിയത് 30 കിലോ കഞ്ചാവ്