വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തു: ഫയർഫോഴ്സ് ഡിഫൻസ് അംഗത്തെ മർദിച്ച ഒരാൾ അറസ്റ്റിൽ, 4 പേർക്കായി തെരച്ചിൽ

Published : Jul 04, 2025, 10:21 AM IST
arrest

Synopsis

അഞ്ചംഗ സംഘമാണ് പുതിയപാലം സ്വദേശിയായ അനീസിനെ മർദിച്ചത്.

കോഴിക്കോട്: വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ച ഒരാൾ അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം സ്വദേശി അനുരാഗ് (29) ആണ് അറസ്റ്റിലായത്. മെയ് 18നാണ് സംഭവം. അഞ്ചംഗ സംഘം പുതിയപാലം സ്വദേശിയായ അനീസിനെ മർദിക്കുകയായിരുന്നു. അനീസിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ മറ്റ് നാല് പേർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം