കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു

Published : Jun 12, 2026, 09:10 AM IST
ksrtc stand accident

Synopsis

പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിം​ഗും പൊട്ടി വീഴാൻ പാകത്തിൽ അപകടാവസ്ഥയിലാണ് ഉള്ളത്.

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിം​ഗ് അടർന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ജിപ്സം സീലിം​ഗ് ഇളകി വീണാണ് അപകടമുണ്ടായത്. ​ഗുരുതരമായ പ്രശ്നങ്ങളില്ല. തലയിൽ ചെറിയ മുറിവ് മാത്രമാണുള്ളത്. 2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവിടെ പലതരത്തിലുള്ള പരിശോധനകളും പഠനങ്ങളും അതിന് ശേഷം നടന്നിട്ടുണ്ട്. പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിം​ഗും പൊട്ടി വീഴാൻ പാകത്തിൽ അപകടാവസ്ഥയിലാണ് ഉള്ളത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു, വാഹനം കുടുങ്ങിയത് ഒരു മണിക്കൂർ
പ്രഖ്യാപനം വന്നു, കേരളത്തിന് 1663 കോടി അനുവദിച്ചു; കൊല്ലം ടു ആഞ്ഞിലിമൂട് 54 കിലോമീറ്റർ നാലുവരിപ്പാതയാകും