കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം, അച്ഛനും മകൾക്കും ദാരുണാന്ത്യം

Published : Feb 06, 2026, 07:31 PM IST
accident death-kozhikkod

Synopsis

കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം. എആർ ക്യാമ്പ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറയുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം. എആർ ക്യാമ്പ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറയുകയായിരുന്നു. പുറക്കാട്ടിരി സ്വദേശികളായ റാഫിയും മകൾ ഫാത്തിമ നേഹയുമാണ് മരിച്ചത്. സംരക്ഷണഭിത്തി തകർത്ത് താഴെയുള്ള വീടിന്‍റെ മുറ്റത്തേക്ക് ആണ് ബൈക്ക് യാത്രക്കാർ വീണത്. നേരത്തെയും ഇവിടെ സമാനതരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

അതുപോലെ, റോഡിലെ കുഴിയിൽ ബൈക്ക് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ പെട്ട യുവാവിനും ജീവൻ നഷ്ടമായി. ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്. പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടീം യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ 'പുതുയുഗ യാത്ര'ക്ക് തുടക്കം; 'വർഗീയത ആര് പറഞ്ഞാലും അത് ചോദ്യം ചെയ്യും'
സിൽവർ ലൈൻ നടക്കില്ല, ഇ ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്ര പിന്തുണ, പരിഹാസത്തിന് പിന്നാലെ ഏതായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി