കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥിനിയെ ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍

Published : Nov 06, 2025, 08:04 PM IST
teacher arrested

Synopsis

നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയില്‍ പറയുന്നു.

കോഴിക്കോട്: ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്‍റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കുന്ദമംഗലം പൊലീസ് വിഷ്ണുവിനെ കളന്‍തോട് വെച്ചാണ് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്‌സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി നൽകിയ പരാതിയില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ