താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി 1500 രൂപ വാങ്ങിയെന്ന് ആരോപണം: പൊലീസുകാരന് സസ്പെൻഷൻ

Published : Sep 02, 2026, 12:23 PM IST
kerala police

Synopsis

കോഴിക്കോട് താമരശേരിയിലെ സ്പായിൽ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ആരോപണത്തിൽ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോഴിക്കോട് താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി മുഹമ്മദ് ഫാസിലിനെ സർവീസിൽ നിന്ന് നീക്കിയത്. പണം തന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. ഇവിടെ നിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാൾ മടങ്ങിപ്പോയത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാന്തപുരം പറഞ്ഞതിനെ ആവശ്യമില്ലാതെ വിവാദമാക്കി; കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ടികെ ഹംസ
മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ്; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ മുഖ്യമന്ത്രിക്കും ലീഗിനും വിമർശനം