യുവാവിനെ സരോവാരത്ത് ചതുപ്പിൽ കെട്ടിതാഴ്ത്തിയ കേസ്, പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published : Aug 26, 2025, 05:35 PM IST
vijil

Synopsis

കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വിജിലിനെ സരോവാരത്ത് ചതുപ്പിൽ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

കോഴിക്കോട് : കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വിജിലിനെ സരോവാരത്ത് ചതുപ്പിൽ കെട്ടിതാഴ്ത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.  സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് കൊയിലാണ്ടി കോടതി 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകുന്നേരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് പ്രതികളെയെത്തിച്ച് തെളിവെടുക്കും. മരിച്ച വിജിലിന്റെ ബൈക്കും മൊബൈലും കണ്ടെത്താനാണ് പരിശോധന. പ്രതികൾ ഇത് ഉപേക്ഷിച്ചെന്നാണ് മൊഴി നൽകിയത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴി. സരോവരത്ത് മൃതദേഹം കുഴിച്ചിട്ടു. തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. എട്ട് മാസത്തിന് ശേഷം സ്ഥലത്തെത്തിയ പ്രതികൾ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടുത്ത് കടലിൽ ഒഴുക്കിയെന്നാണ് മൊഴി. കേസിലെ ഒരു പ്രതി ഇപ്പോൾ ഒളിവിലാണ്. 

എപ്പോഴും കൂടെ ഉണ്ടാകുന്ന കൂട്ടുകാർ തന്നെ മകനെ കൊന്നതാകാനാണ് സാധ്യതെന്നാണ് വിജിലിന്റെ പിതാവ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് സരോവരത്ത് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. എലത്തൂർ സ്വദേശിയായ വിജിലിനെ 2019 ലാണ് കാണാതായത്. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്.

സ്വന്തം കൂട്ടുകാർ തന്നെ മകനോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

സ്വന്തം കൂട്ടുകാർ തന്നെ മകനോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് കോഴിക്കോട് സരോവരത്ത് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ വിജിലിന്റെ അച്ഛൻ വിജയൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. വിജിലിന്റെ കൂടെ പഠിച്ചവരാണ് രണ്ട് പ്രതികൾ. ഇവർ വീട്ടിൽ വന്ന് താമസിക്കാറും, ഒന്നിച്ചു ഭക്ഷണം കഴിക്കാറുമുണ്ട്. വിജിലിനെ കാണാതായപ്പോൾ ഇവരോട് അന്വേഷിച്ചിരുന്നെന്നും, അറിയില്ലെന്നാണ് മറുപടി നൽകിയതെന്നും കുടുംബം പറയുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവർ ശ്രമിച്ചെന്നും, പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.

കാണാതായത് 6 വർഷം മുന്നെ

2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെപരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിജില്‍ തിരോധാന കേസിന്‍റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറാകാണ്ടെന്ന വിവരം പോലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോൺ ലൊക്കേഷന്‍ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം സുഹൃത്തുക്കളിലേക്കായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു സമ്മതിച്ചു.

എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത് എന്നിവര്‍ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നു. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവര്‍ ഒത്തു ചേര്‍ന്നു. നിഖിലാണ് ബ്രൗണ്‍ഷുഗര്‍ വിജിലിന് കുത്തിവെച്ചത്. അമിത അളവില്‍ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജില്‍ ബോധരഹിതനായി. പിന്നാലെ വിജില്‍ മരിച്ചെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ ശേഷം സ്ഥലം വിട്ടുവെന്നായിരുന്നു മൊഴി. എന്നാൽ കൊലപാതകമെന്ന് സംശയിക്കുന്നുവെന്നാണ് ഇപ്പോൾ കുടുംബം ആരോപിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'