
തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച എം പി മാർക്ക് മുന്നറിയിപ്പ് നൽകാൻ കെപിസിസി. ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കാൻ ഇന്നു ചേരുന്ന നിർവ്വഹക സമിതി നേതാക്കൾക്ക് നിർദേശം നൽകും. താക്കീതും നടപടിയും വേണമെന്നായിരുന്നു ഇന്നലെ ചേർന്ന പാർടി ഭാരവാഹി യോഗത്തിൽ ഒറ്റക്കെട്ടായി ഉയർന്ന ആവശ്യം. മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന തരൂരിന്റെ പ്രസ്താവനക്ക് എതിരെ ഇന്നത്തെ യോഗത്തിലും വിമർശനമുയരും. പുനസംഘടനാ വൈകുന്നതിനെതിരെയും കെ സുധാകരന്റെ ശൈലിക്കെതിരെയും വിമർശനമുണ്ടാകും. താഴേത്തട്ടിലെ പുനസംഘടനാ ഷെഡ്യൂൾ ഇന്നു തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam