പദ്മജയുടെ രാജി; വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമെന്ന് സുരേഷ് ഗോപി, മറുപടി പറയേണ്ടയാൾ താനല്ല

Published : Nov 19, 2026, 01:24 PM IST
suresh gopi, padmaja venugopal

Synopsis

ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്ന് പത്മജ വേണുഗോപാൽ. ഇതിൽ പ്രതികരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

ആലപ്പുഴ: ബിജെപിയിൽ നിന്ന് പത്മജ വേണു​ഗോപാൽ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജനെ ഉൾപ്പടെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണ്. പ്രതികൾക്ക് കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ബിജെപി വിട്ട് പത്മജ വേണു​ഗോപാൽ

മുൻ കോൺ​ഗ്രസ് നേതാവ് പത്മജ വേണു​ഗോപാൽ ബിജെപി വിട്ടു. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണു​ഗോപാൽ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാജിക്കാര്യം പത്മജ വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തു ചാടിയെന്നും പത്മജ പറഞ്ഞു. തീരുമാനം ആദ്യം അറിയിച്ചത് കെ മുരളീധരനെയാണ്. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എസ്എൻഡിപി തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
എക്‌സൈസിനെ കണ്ട് പ്രതി ഓടി; പിന്നാലെ കൂടി ഉദ്യോഗസ്ഥനായ ദീര്‍ഘദൂര ഓട്ടക്കാരനും, ഒടുവില്‍ പൊക്കി