കോൺഗ്രസും ബിജെപിയും കൈകോർത്തു;  റാന്നിയിൽ സ്വതന്ത്ര അംഗം പഞ്ചായത്ത് പ്രസിഡന്റ്

Published : Oct 27, 2022, 01:01 PM IST
കോൺഗ്രസും ബിജെപിയും കൈകോർത്തു;  റാന്നിയിൽ സ്വതന്ത്ര അംഗം പഞ്ചായത്ത് പ്രസിഡന്റ്

Synopsis

ബിജെപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ നേരത്തെ കേരള കോൺഗ്രസിലെ ശോഭ ചാർളിയാണ് ഭരിച്ചിരുന്നത്. എന്നാൽ ബിജെപി പിന്തുണയോടെയുള്ള ഭരണത്തിനെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചതോടെ ശോഭ ചാർളി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. 

പത്തനംതിട്ട: റാന്നി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി - കൂട്ടുകെട്ട്. കോൺഗ്രസും ബിജെപിയും കൈകോർത്തതോടെ, സ്വതന്ത്ര അംഗം കെ.ആർ.പ്രകാശ് പഞ്ചായത്ത് പ്രസിഡന്റായി. 13 അംഗങ്ങളിൽ 7 പേരുടെ പിന്തുണ, പ്രകാശിന് ലഭിച്ചു. നേരത്തെ എൽഡിഎഫ് ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. ബിജെപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോൺഗ്രസിലെ ശോഭ ചാർളിയുടെ ഭരണം. എന്നാൽ ബിജെപി പിന്തുണയോടെയുള്ള ഭരണത്തിനെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചതോടെ ശോഭ ചാർളി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് - ബിജെപി പിന്തുണയോടെ കെ.ആർ.പ്രകാശ് വിജയിച്ചത്. അതേസമയം ബിജെപിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഇല്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'