ചന്ദ്രികയെ പിടികൂടി പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.

ദില്ലി: സോഷ്യല്‍മീഡിയകളിലൂടെ പ്രശസ്തയായ ദില്ലി 'വട പാവ് ഗേള്‍' ചന്ദ്രിക ദീക്ഷിതിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. ചന്ദ്രികയുടെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ദില്ലി പൊലീസിന്റെ വിശദീകരണം. ചന്ദ്രികയെ പിടികൂടി പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

ഡിസിപിയുടെ പ്രതികരണം: 'അനുമതിയില്ലാതെയാണ് ചന്ദ്രിക സ്റ്റാള്‍ നടത്തുന്നത്. സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെ നിരവധി പേരാണ് വട പാവ് കഴിക്കാനായി സ്ഥലത്ത് എത്തുന്നത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസം രൂക്ഷമായിട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കിനെ കുറിച്ച് നാട്ടുകാരും പരാതി ഉന്നയിച്ചതോടെയാണ് വിഷയത്തില്‍ പൊലീസ് ഇടപെട്ടത്. ഇക്കാര്യം ചോദിക്കാനായി എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരോട് ചന്ദ്രിക മോശമായി പെരുമാറി. ഇതോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. യുവതിയുടെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.'

ദില്ലി മംഗോള്‍പുരി പ്രദേശത്താണ് ചന്ദ്രിക ദീക്ഷിത് വട പാവ് സ്റ്റാള്‍ നടത്തുന്നത്. 'വട പാവ് ഗേള്‍' എന്ന പേരില്‍ 300,000 ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ ചന്ദ്രികയ്ക്കുള്ളത്. ഇന്‍ഡോര്‍ സ്വദേശിയായ ചന്ദ്രിക ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് സ്റ്റാള്‍ നടത്തുന്നത്.

Scroll to load tweet…

'മാസ്‌ക് ധരിച്ച് 2 പേർ; സിപിഎം പ്രവര്‍ത്തകന്റെ ഓട്ടോയിൽ യാത്ര, നിർത്തിച്ചത് പുഴയോരത്ത്'; പിന്നാലെ ക്രൂരമർദ്ദനം

YouTube video player